കായംകുളം
ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ. ബിപിൻ സി ബാബുവിന് വള്ളികുന്നത്ത് ഉജ്ജ്വല സ്വീകരണം നൽകി. കൽക്കുളത്താൽ ജങ്ഷനിൽനിന്നാണ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കാമ്പിശ്ശേരി ജങ്ഷനിൽ സമാപിച്ചു. സ്വീകരണ സമ്മേളനം എൻ എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പി അരവിന്ദാക്ഷൻ, വി കെ അജിത്ത്, വി കെ അനിൽ, ജയമോഹൻ, ഷിബിൻരാജ്, രജിൻ രാജധാനി, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന യോഗം ആർ രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി എസ് സുജാത സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..