മാന്നാർ
ചെന്നിത്തല, മാന്നാർ ജില്ലാ ഡിവിഷൻ സ്ഥാനാർഥികളുടെ സ്വീകരണ പര്യടനത്തിന് തുടക്കമായി. ചെന്നിത്തല ഡിവിഷൻ സ്ഥാനാർഥി ജി ആതിരയുടെ സ്വീകരണപര്യടനം ചെട്ടികുളങ്ങര ആച്ചംവാതുക്കലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്തു. ആർ ഹരിദാസൻനായർ, ബാബു ജോർജ്, ജേക്കബ് ഉമ്മൻ, പ്രകാശ്, ശശികുമാർ ചെറുകോൽ, കെ നാരായണപിള്ള, ആർ സഞ്ജീവൻ, ഡി ഫിലേന്ദ്രൻ, ഇ എൻ നാരായണൻ എന്നിവർ സംസാരിച്ചു. പ്രായിക്കരയിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ മറ്റം മങ്ങാട്ട് കോളനിയിൽനിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് ലക്ഷംവീട് കോളനിയിൽ സമാപിക്കും.
മാന്നാർ ഡിവിഷൻ സ്ഥാനാർഥി വത്സല മോഹന്റെ സ്വീകരണപര്യടനം വള്ളക്കാലി വാലേൽ ജങ്ഷനിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയt്തു . സിപിഐ എം ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, പി എൻ ശെൽവരാജൻ, കെ എം അശോകൻ, ആർ അനീഷ്, കെ പ്രശാന്ത്, കെ ജെ തോമസ്, പി എ അൻവർ, സത്താർ, കെ എസ് ഗോപി, ജെ ഹരികൃഷ്ണൻ, മാധവൻ കലാഭവൻ, അരുൺ എന്നിവർ സംസാരിച്ചു.
പര്യടനം പന്നായിക്കടവിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് അമ്പിരേത്തുപടിയിൽനിന്ന് പര്യടനം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..