ആലപ്പുഴ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമായേക്കും. കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് തിങ്കളാഴ്ചയോടെ നിരോധിച്ചു. മീൻപിടിക്കാൻ പോയവർ തിങ്കളാഴ്ച അർധരാത്രിയോടെ ഏറ്റവും അടുത്ത സുരക്ഷിത തീരത്ത് എത്തണം. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുണ്ട്.
തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി.
ശക്തമായ മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുകളിൽ ഷീറ്റ് പാകിയവരും അവ ബലപ്പെടുത്തണം.
രണ്ടോടെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ തയ്യാറെടുപ്പുകള്‍ സ്വീകരിക്കാൻ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകി. അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍: 04772236831, 2238630.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..