ആലപ്പുഴ
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് മുൻസിപ്പൽ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ആദ്യഘട്ട പരിശീലനം നൽകി. ചെങ്ങന്നൂർ ഒഴികെ പോളിങ് സാമഗ്രികളുടെ വിതരണത്തിനായി സജ്ജമാക്കിയ അതതു കേന്ദ്രങ്ങളിലാണ് പരിശീലനം.
കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം നിയമിച്ചിട്ടുള്ള കോവിഡ് സ്പെഷ്യൽ ഓഫീസർമാർക്കും പരിശീലനം നൽകി. അമ്പലപ്പുഴ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിശീലന ക്ലാസുകൾ കലക്ടർ എ അലക്സാണ്ടർ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..