04 December Friday

നെല്ല്‌ സംഭരണം തുടരുന്നു

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020

പുളിക്കകാവ്പാടത്തെ നെല്ല് സംഭരണം

മങ്കൊമ്പ്‌

കുട്ടനാട്ടിൽ നെല്ലു സംഭരണം ഊർജിതമായി. 2018 ലെ പ്രളയത്തിൽ മില്ലുടമകൾക്കുണ്ടായ അധികബാധ്യത സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട്  മില്ലുടമകൾ വിട്ടുനിന്നതോടെയാണ് എതാനും ദിവസമായി നെല്ല് സംഭരണം മുടങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതോടെ മില്ലുടമകൾ നെല്ലുസംഭരണത്തിന് സന്നദ്ധരായി.    തകഴി കൃഷിഭവന്റെ  കീഴിലെ 12 ഓളം പാടശേഖരങ്ങളിലാണ്  വ്യാഴാഴ്‌ച നെല്ലുസംഭരണം നടന്നത്. കൊയ്‌ത്ത്‌ പൂർത്തിയായ 500 ഏക്കർ പാടശേഖരത്തെ നെല്ലാണ് സംഭരിക്കുന്നത്. ഐവേലിക്കാട്, ചൂരവടി, പോളെ പാടം, വണ്ടകപുറം, ചെത്ത് പറക്കരി എന്നീ പാടശേഖരങ്ങളിൽ  നെല്ല് സംഭരണം പുരോഗമിക്കുന്നു.  ബുധനാഴ്‌ച 28 ലോഡ് നെല്ല് സംഭരിച്ചു. വ്യാഴാഴ്‌ച  75 ലോഡ്. നെടുമുടി കൃഷിഭവൻ പരിധിയിലെ പഴയകരി, പുത്തൻകരി, പുളിക്ക കാവിൽ, പൂതിയോടു വരമ്പുനകം എന്നീ 600 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെല്ലുസംഭരണം പുരോഗമിക്കുകയാണ്. തുലാമഴ മാറി നിൽക്കുന്നതിനാൽ  നെല്ല് സംഭരണത്തിനും തടസമുണ്ടാകില്ല. മന്ത്രി പി തിലോത്തമൻ, കലക്‌ടർ എ അലക്‌സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ  സംഭരണം നടക്കുന്ന പാടശേഖരങ്ങൾ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top