02 December Wednesday

ഇതാ തിരുവൻവണ്ടൂരിലെ വണ്ടർലാൻഡ്‌

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020

ആനന്ദം ഹെെടക് അങ്കണവാടി

ചെങ്ങന്നൂർ

എൽഇഡി പ്രൊജക്‌ടർ, ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഡോക്‌ടർ റൂം, ആർട്ട് വർക്ക്, പഠനമുറി, ലേസർ കട്ടിങ് ഗേയ്റ്റ്, ഇന്റീരിയൽ ഡെക്കറേഷൻ, ഇന്റർലോക്കിങ്... തിരുവൻവണ്ടൂരിലെ ഈ വണ്ടർലാൻഡ്‌ ഒരു അങ്കണവാടിയാണ്‌.  എട്ടാം വാർഡിൽ സജി ചെറിയാൻ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ആനന്ദം ഹൈടെക് അങ്കണവാടി കുരുന്നുകൾക്ക്‌ പരമാനന്ദത്തിന്റെ പറുദീസയാകും. മാത്തുള്ളപറമ്പിൽ ജേക്കബ് കുര്യനും കുടുംബവും പഞ്ചായത്തിന് ദാനം നൽകിയ നാല്‌ സെന്റിലാണ്  അങ്കണവാടി സ്ഥാപിച്ചത്.   എന്റെ കല്ലിശേരി വാട്‌‌സ്ആപ്പ് കൂട്ടായ്‌മ പൊതുജനങ്ങളുടെ സഹായത്തോടെ കെട്ടിടത്തിൽ എയർകണ്ടീഷണർ, സ്‌മാർട്ട് ആൻഡ്രോയിഡ് ടെലിവിഷൻ, ഇന്ററാക്‌ടീവ് ബോർഡ്, നോട്ടീസ് ബോർഡ് എൽഇഡി ലൈറ്റിങ്, ഡിജിറ്റൽ തെർമോമീറ്റർ, ഓട്ടോമാറ്റിക് സാനിറ്റെസർ ലിക്വിഡ് ഡിസ്‌പെൻസർ, ലാപ്പ്‌ടോപ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.   അങ്കണവാടിയുടെ ഉദ്ഘാടനം സജി ചെറിയാൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.  പഞ്ചായത്തംഗം മനു തെക്കേടത്ത് അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ ഗീത സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ, കല രമേശ്, രശ്‌മി സുഭാഷ്, വത്സമ്മ സുരേന്ദ്രൻ, എസ് ഷീല,  എ ബീന, കെ എസ് ഷിജു, എസ് കെ രാജീവ്, എസ് ബാലചന്ദ്രൻനായർ, തമ്പി മേടയിൽ, പഞ്ചായത്ത്‌ സെക്രട്ടറി എസ് സുനിത, ജിപ്‌സൺ ജോസ്,  അഞ്‌ജു ക‌ൃഷ്‌ണ എന്നിവർ സംസാരിച്ചു. എ പി ശ്രീധരൻ സ്വാഗതവും എസ് സന്ധ്യ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top