24 November Tuesday

തീരുന്നില്ല വിജ്ഞാന വിസ്‌മയങ്ങൾ..

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
ആലപ്പുഴ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ കിഫ്ബി ഫണ്ടും പ്ലാൻഫണ്ടും ഉപയോഗിച്ച് നിർമാണം പൂർത്തിയായ പുതിയ കെട്ടിടങ്ങളുടെ മൂന്നാംഘട്ട ഉദ്ഘാടനവും പുതുതായി നിർമാണം ആരംഭിക്കാൻ പോകുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും   നാലിന് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.  മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തദ്ദേശസ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. 
  ചേർത്തല മണ്ഡലത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സി ബ്ലോക്ക് കെട്ടിടം, മാവേലിക്കര കണ്ണനാംകുഴി ഗവ. എൽപിഎസ് പുതിയകെട്ടിടം, അന്തരിച്ച എംഎൽഎ തോമസ് ചാണ്ടിയുടെ ആസ്‌തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരുമാടി കെ കെ കുമാരപിള്ള സ്‌മാരക ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം എന്നിവയാണ് ജില്ലയിൽ ഉദ്ഘാടനംചെയ്യുന്നവ. ആലപ്പുഴ മണ്ഡലത്തിലെ ഗവ. യുപിഎസ് പൂന്തോപ്പിൽഭാഗം, ഗവ. യുപിഎസ് തമ്പകച്ചുവട്, ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹരിജനോദ്ധാരണി ഗവ. എൽപിഎസ് ചെന്നിത്തല എന്നിവയാണ് ശിലയിടുന്ന സ്‌കൂളുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top