വണ്ടാനം
സ്റ്റൈപ്പന്റ് വർധന ആവശ്യപ്പെട്ട് ഗവ . മെഡിക്കൽ കോളജിലെ പി ജി, ഹൗസ് സർജൻ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കി. അത്യാഹിതം, ഐസിയു എന്നിവ ഒഴിവാക്കിയായിരുന്നു പണിമുടക്ക്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 300ഓളം ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തു.
മുടങ്ങിക്കിടക്കുന്ന ശമ്പളവർധന പ്രാബല്യത്തിലാക്കുക, യുവഡോക്ടർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യമന്ത്രിയുടെ കീഴിലുള്ള കമ്മിറ്റി പ്രവർത്തനക്ഷമമാക്കുക , കൂടുതൽ തസ്തികകളും സീനിയർ റസിഡന്റ് പോസ്റ്റുകളും സൃഷ്ടിക്കുക, ഭീമമായ പഠന ഫീസ് കുറക്കുക, പി ജി ഡോക്ടർമാർക്ക് ഹോസ്റ്റൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ പി ജി, ഹൗസ് സർജൻ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ പ്രകടനം നടത്തി. പി ജി സംഘടന പ്രസിഡന്റ് ഡോ. ശരത്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ഡോ. ജാവേദ്, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കിരൺ, വിദ്യാർഥി യൂണിയൻ ചെയർമാൻ ആഷൽ അസീസ്, കെ ജി എം സി ടി എ ഭാരവാഹി ഡോ.പി എസ് ഷാജഹാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..