02 October Monday

സ്‌കൂൾ കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച കെട്ടിടം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്    
ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം കെട്ടിടം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് മനോജ് കമ്പനിവിള അധ്യക്ഷനായി. 
ബ്ലോക്ക് പഞ്ചായത്തംഗം എൽ പ്രസന്നകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി കെ രാധാകൃഷ്‌ണൻ, ജയലക്ഷ്‌മി ശ്രീകുമാർ, വാർഡംഗം സി അനു, വിഎച്ച്എസ്ഇ ഡയറക്‌ടർ സിന്ധു, പ്രിൻസിപ്പൽ അന്നമ്മ ജോർജ്, പ്രധാനാധ്യാപിക അനിത ഡൊമനിക് എന്നിവർ സംസാരിച്ചു. പ്ലാൻ ഫണ്ടിൽ ഒരുകോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top