24 September Sunday

എസ്‌എഫ്‌ഐ ജില്ലാ ജാഥ 
10ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
ആലപ്പുഴ
മയക്കുമരുന്നിനും ദേശീയ വിദ്യാഭ്യാസനയത്തിനും അരാഷ്‌ട്രീയതയ്‌ക്കും വർഗീയതയ്‌ക്കുമെതിരെ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ ഒക്‌ടോബർ 10ന് തുടങ്ങും. ചെങ്ങന്നൂർ ഐടിഐയിൽനിന്ന് ആരംഭിക്കുന്ന ജാഥ 18 കേന്ദ്രത്തിൽ പര്യടനം നടത്തി 13ന് വയലാർ ഐടിഐയിൽ സമാപിക്കും. ജില്ലാ സെക്രട്ടറി എ എ അക്ഷയ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റിയംഗം ജീന താരനാഥ്‌ വൈസ് ക്യാപ്റ്റനുമാണ്‌. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യനാണ്‌ മാനേജർ. സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ്, ജിത്തു, രഞ്ജിത്, വൈഭവ്, അനന്തു രമേശൻ, ആതിര, അനില, കൃഷ്‌ണേന്തു എന്നിവർ സ്ഥിരാംഗങ്ങളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top