27 September Monday
ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.2 %

991 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ആലപ്പുഴ
ജില്ലയിൽ വ്യാഴാഴ്‌ച 991 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 768 പേർ രോഗമുക്തരായി. 10.2 ആണ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 978 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ വിദേശത്ത്നിന്നും എത്തിയതാണ്. ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോ​ഗമുണ്ട്. ആകെ 2,13,160 പേർ രോഗമുക്തരായി. 9991 പേർ ചികിത്സയിലുണ്ട്. 249 പേർ കോവിഡ് ആശുപത്രികളിലും 1719 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. 6276 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 189 പേരെ ആശുപത്രി നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു. ആകെ 26,931 പേർ നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്‌ച 9702 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top