27 September Monday

വാക്‌സിന്‌ ‘ഇടികുറയ്‌ക്കാൻ’ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ആലപ്പുഴ
ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന്‌ മാർഗനിർദേശങ്ങളായി. റൂമില്‍ വാക്‌സിൻ എടുക്കുന്നവർക്ക് മാത്രമാണ്‌ പ്രവേശനം. ഒന്നാം ഡോസ് വാക്‌സിനേഷന് മുൻഗണനാക്രമം തയ്യാറാക്കുന്നതിന് നഗരസഭാ –- പഞ്ചായത്ത്‌ തലങ്ങളിൽ സമിതിയായി. ഒരാഴ്‌ചത്തേയ്‌ക്കുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി സമിതി മെഡിക്കൽ ഓഫീസർക്ക് കൈമാറും. ആദ്യം 80‌ വയസിന്‌ മുകളിലുള്ളവർക്കും പിന്നീട്‌ 60 വയസിന് മുകളിലുള്ളവർക്കുമാണ്‌ പരിഗണന. രണ്ടാം ഡോസിന്റെ ടോക്കണുമായി ഹാജരാകുന്നവർക്ക് മാത്രമേ വാക്‌സിൻ നൽകൂ. ആശാ പ്രവർത്തകരിലൂടെ ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയ ടോക്കൺ എത്തിക്കും. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലൂടെ നൽകുന്ന വാക്‌സിനുകൾ അതത്‌ പഞ്ചായത്ത് നിവാസികൾക്ക് മാത്രമേ നല്‍കൂ.

30,000 ഡോസ്‌ എത്തി

ആലപ്പുഴ 
30,000 ഡോസ്‌ കോവിഡ്‌ വാക്‌സിൻകൂടി ജില്ലയിൽ എത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ എത്തിച്ചത്‌. ബുധനാഴ്‌ച 33,000 ഡോസ്‌  എത്തിയിരുന്നു. വെള്ളിയാഴ്‌ച വരെ ഈ സ്‌റ്റോക്കിൽ നിന്നാവും വിതരണം. 
ശനിയാഴ്‌ച മുതലാണ്‌ അവസാനമെത്തിയ വാക്‌സിൻ ഉപയോഗിക്കുക. നേരത്തെ സ്‌ലോട്ട്‌ ലഭിച്ചവർക്കടക്കം ഇതോടെ പൂർണതോതിൽ  വാക്‌സിൻ നൽകാൻ കഴിയുമെന്നാണ്‌ ആരോഗ്യവകുപ്പധികൃതർ പറയുന്നത്‌. 30,000 ഡോസിൽ 28,000 കോവീഷീൽഡും 2000 ഡോസ്‌ കോവാക്‌സിനുമാണ്‌. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പുനരാരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top