19 September Sunday

പാലം പൊളിക്കൽ 1ന്

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

എസി റോഡില്‍ കൈനകരി ഭാഗത്ത് ആരംഭിച്ച കലുങ്ക് നിര്‍മാണം

ആലപ്പുഴ
എസി റോഡ് നവീകരണത്തിനായി കളർകോട്‌ പാലം പൊളിക്കുന്നത് ഒന്നിലേക്ക് മാറ്റി. ഗതാഗത തടസമൊഴിവാക്കാനുള്ള താൽക്കാലിക റോഡ്‌ നിർമാണം പൂർത്തിയാകാത്തതിനാലാണിത്. വെള്ളിയാഴ്‌ച പൊളിക്കാനാണ് നിശ്ചയിച്ചിരുന്നത്. 
താൽക്കാലിക റോഡ് നിർമാണം ചൊവ്വാഴ്‌ച തുടങ്ങിയെങ്കിലും മഴ തടസമായതിനാൽ പണി നീളുകയാണ്. റോഡ് നിർമാണം ശനിയാഴ്‌ച  പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഞായറാഴ്‌ച  പാലം പൊളിക്കൽ നിശ്ചയിച്ചത്. 13  ചെറുപാലങ്ങൾ നീക്കുന്നതിന്‌ തുടക്കമിട്ട്‌ കളർകോട്‌ പക്കി ജങ്‌ഷനടുത്തെ പാലം പൊളിക്കും. തുടർന്ന്‌ പൊങ്ങ പാലം നീക്കും.  കുട്ടനാട്ടിലേക്കും തിരിച്ചും പോകേണ്ട ചെറുവാഹനങ്ങൾ താൽക്കാലിക വഴിയിലൂടെ കടത്തി വിടും. 
ചെറു പാലങ്ങൾക്കായുള്ള പൈലിങ് പുരോഗമിക്കുന്നു. കിടങ്ങറ ബസാർ, നെടുമുടി മാധവശേരി പാലങ്ങളുടെ പൈലിങ്‌ പൂർത്തിയാകുന്നു. കൈനകരിയിൽ വ്യാഴാഴ്‌ച കലുങ്ക് നിർമാണം തുടങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top