15 August Monday

കെജിഒഎ ജില്ലാ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കെജിഒഎ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം ഷാജഹാന്‍ സംസാരിക്കുന്നു

ആലപ്പുഴ
കെജിഒഎ ജില്ലാ കൗൺസിൽ യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ സംസ്ഥാനതല റിപ്പോർട്ടും ജില്ലാ സെക്രട്ടറി രമേശ്‌ ഗോപിനാഥ് ജില്ലാതല റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചയിൽ കെ എം രഞ്ജിത് (ഹരിപ്പാട് ), ജി പ്രമോദ്‌കുമാർ (മാവേലിക്കര), ഡോ. ശ്രീജിനൻ (സിവിൽ), മുഹമ്മദ്‌ റഫീഖ് (ടൗൺ), ജോർജ് എം വർഗീസ് (കുട്ടനാട്), സുമി സുരേഷ്‌ബാബു (ചെങ്ങന്നൂർ ), ജി വി റെജി (ചേർത്തല), വി ജെ പോൾ (അമ്പലപ്പുഴ) എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ ജെ പ്രശാന്ത്‌ബാബു അധ്യക്ഷനായി.
 സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്, ഡോ. എസ് ശ്രീകല, കെ എസ് രാജേഷ്, റെനി സെബാസ്‌റ്റ്യൻ, ദേവരാജ് പി കർത്ത, എസ് രാജലക്ഷ്‌മി, വനിതാ കൺവീനർ സജിതാദാസ്, എം എസ് വിനോദ് എന്നിവർ സംസാരിച്ചു. 
വിരമിച്ച ഷാജി കെ ഗിരിജ നിവാസ്, കെ എൻ മുരളീധരൻ എന്നിവർക്ക് യാത്രയയപ്പു നൽകി. വായനാദിനത്തോടനുബന്ധിച്ച്  ജില്ലാ വനിതാ കമ്മിറ്റി നടത്തിയ മത്സരത്തിൽ വിജയികളായ മഞ്ജു, ദേവദത്ത് ഡി ദാസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top