05 June Monday

നോണ്‍ ബീറ്റാലാക്‌ടം പ്ലാന്റിൽ യന്ത്രങ്ങൾ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
ആലപ്പുഴ
കെഎസ്‌ഡിപിയിലെ നോൺ ബീറ്റാലാക്‌ടം ഇൻജക്ഷൻ പ്ലാന്റിൽ യന്ത്രങ്ങൾ സ്ഥാപിച്ചതായി മാനേജിങ്‌ ഡയറക്‌ടർ ഇ എ സുബ്രഹ്മണ്യൻ പറഞ്ഞു. പ്ലാന്റിലെ തറയൊരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്‌. ഉൽപ്പാദനമേഖലകൾ അണുവിമുക്തമാക്കി ട്രയൽ റൺ നടത്തും. ഇതിന്‌ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്‌. അംഗീകാരം ലഭിക്കുന്നതനുസരിച്ച് ഓരോ ഇനം മരുന്നുകളുടെയും ഉൽപ്പാദനവും വിപണനവും ആരംഭിക്കും. 
  അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായവർക്ക്‌ ആവശ്യമായ മരുന്നുകൾ സിഎസ്‌ഐആർ സഹായത്തോടെ വികസിപ്പിച്ച് പഠനം പൂർത്തിയാക്കി. മൂന്നിനം മരുന്നുകൾ എട്ട് വിവിധ ഡോസിലാണ്‌ വികസിപ്പിച്ചത്. ഇവ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം. ഇതിനായി ബയോ ഇക്വലൻസി പഠനം നടത്തണം. 
രണ്ടിനം മരുന്നുകളുടെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചു. എല്ലാ മരുന്നുകളുടെയും പഠന റിപ്പോർട്ട് ലഭിച്ചശേഷം ഉൽപ്പാദനം ആരംഭിക്കുമെന്നും എംഡി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top