ചെങ്ങന്നൂർ
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. എൻജിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിനു വർഗീസ് അധ്യക്ഷനായി. പ്രദീപ് കുമാർ, കെ സജി, ആർ സജീവ്, വർക്കി രഞ്ജിത്ത്, ഷാജി ജോർജ്, കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..