02 December Friday

ഗണിതത്തിന് 
ശരവേഗത്തിൽ ഉത്തരം; 
താരമായി നവീദ് ഒമർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

നവീദ് ഒമർ

അമ്പലപ്പുഴ
കംപ്യൂട്ടറിനേക്കാൾ വേഗത്തിൽ ഗണിത ചോദ്യങ്ങൾക്ക് ഉത്തരംനൽകി അഞ്ചാംക്ലാസ് വിദ്യാർഥി. വണ്ടാനം മാളികയിൽ ഡോ. ഷാജഹാൻ–- ഐഷാ ബീഗം ദമ്പതികളുടെ മകൻ നവീദ് ഒമർ ഷാജഹാനാണ് അത്ഭുതം സൃഷ്‌ടിക്കുന്നത്. 
നവീദിനെ ഇതിനായി പരിശീലിപ്പിച്ചത് ട്യൂഷൻ അധ്യാപിക നസ്രിനാണ്. ഗണിതത്തിലെ അബാക്കസ് പഠനരീതി ഉപയോഗിച്ചാണ് ഒരുമാസം മുമ്പ് ഇതിനായി പരിശീലനമാരംഭിച്ചത്. ട്യൂഷൻ ക്ലാസിലെ മറ്റുകുട്ടികളും ഇത്തരത്തിൽ പരിശീലനം ആരംഭിച്ചെങ്കിലും വേഗത്തിൽ ഇത് പഠിച്ചത് നവീദാണ്. 
കൂട്ടാനും കുറയ്‌ക്കാനുമായി ഒറ്റശ്വാസത്തിൽ വളരെ വേഗത്തിൽ ഗണിതചോദ്യങ്ങൾ ചോദിച്ചാൽ ചോദ്യം തീരുന്നതിന് മുമ്പുതന്നെ നവീദിന്റെ നാവിൽനിന്നും ഉത്തരമെത്തും. ആഴ്‌ചയിൽ ഒരുദിവസം രണ്ടു മണിക്കൂർ നീളുന്ന ക്ലാസിൽനിന്നാണ് നവീദ് ഈ പഠനമികവ് വികസിപ്പിച്ചെടുത്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top