06 December Tuesday
എസി റോഡ് നവീകരണം

കളർകോടുമുതൽ പെരുന്നവരെ
വലിയ വാഹനങ്ങൾ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ആലപ്പുഴ 
എസി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി രാമങ്കരി പാലം പൊളിക്കുന്നതിനെത്തുടർന്ന്‌ ചെറുവാഹനങ്ങൾക്ക്‌ സഞ്ചരിക്കാനുള്ള താൽക്കാലിക റോഡിൽ നിരോധനം ലംഘിച്ച്‌ വലിയ വാഹനങ്ങൾ. ഞായറാഴ്‌ച പാലം പൊളിക്കാൻ ആരംഭിച്ചതോടെ  
പ്രദേശത്തെ ചെറിയ വാഹനങ്ങളും സ്‌കൂൾ, കെഎസ്‌ആർടിസി ബസും ആംബുലൻസും കടത്തിവിടാൻ സാധിക്കുംവിധം പാലത്തിന്‌ സമീപം തയ്യാറാക്കിയ താൽക്കാലിക റോഡിലൂടെയാണ്‌ ടിപ്പർ അടക്കമുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നത്‌. ഇതിലൂടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം 80 ദിവസത്തേക്ക്‌ നിരോധിച്ചിരുന്നു. 
വലിയ വാഹനങ്ങൾ സഞ്ചരിച്ച്‌ താൽക്കാലിക റോഡിന്‌ തകരാറുണ്ടായാൽ  ഗതാഗതംതന്നെ നിലയ്‌ക്കുന്ന സ്ഥിതിയുണ്ടാകും. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ കളർകോടുമുതൽ പെരുന്നവരെയുള്ള റോഡിലൂടെയുള്ള ചരക്കുവാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം കലക്‌ടർ പൂർണമായി നിരോധിച്ചു. കൊയ്‌ത്തുയന്ത്രങ്ങൾ കയറ്റിയ വാഹനങ്ങൾ, നെല്ലുകയറ്റി പോകുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആർടിസി എണ്ണംകുറച്ച്‌  നിയന്ത്രണവിധേയമായി ചെറിയ വാഹനങ്ങളുപയോഗിച്ച്‌ സർവീസ്‌ നടത്തും. 
കെഎസ്ആർടിസി ദീർഘദൂര സർവീസുകളും  ചരക്കുവാഹനങ്ങളും വാഹനങ്ങളും അമ്പലപ്പുഴ–-തിരുവല്ല റോഡ് വഴി പോകണം. എസി റോഡിലേക്ക്‌ വരേണ്ട ചരക്കുവാഹനങ്ങൾ പെരുന്ന–-പൂവം (മേപ്രാൽ റോഡ്) പെരുന്ന–-ഇടഞ്ഞില്ലം–-വേങ്ങൽ–--അഴിയിടത്തുചിറ–-മേപ്രാൽ–-പൂവം വഴിയും പെരുന്ന -–-കിടങ്ങറ തെക്ക് ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ പെരുന്ന–-മുത്തൂർ ജങ്‌ഷൻ, പൊടിയാടി -–- ചക്കുളത്തുകാവ് റോഡ് വഴിയും വടക്കു ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ പെരുന്ന ചങ്ങനാശേരി ജങ്‌ഷൻ–- കുമരങ്കരി–-കിടങ്ങറ വഴിയും കിടങ്ങറ–- മാമ്പുഴക്കരി ഭാഗത്തേക്കുള്ളവ കിടങ്ങറ–- മുട്ടാർ –-ചക്കുളത്തുകാവ് -തലവടി–-  മിത്രക്കരി–-മാമ്പുഴക്കരി വഴിയും മാമ്പുഴക്കരി വേഴപ്ര ഭാഗത്തേക്ക് മിത്രക്കരി– --ചങ്ങങ്കരി –-തായങ്കരി –--വേഴപ്ര വഴിയും വേഴപ്ര –-മങ്കൊമ്പ് ഭാഗത്തേക്കുള്ളവ തായങ്കരി–-ചമ്പക്കുളം– -മങ്കൊമ്പ് വഴിയും കിടങ്ങറ– മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷൻ ഭാഗത്തേക്കുള്ളവ വെളിയനാട്– -പുളിങ്കുന്ന് -–-മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷൻ വഴിയും മങ്കൊമ്പ് –-പൂപ്പള്ളി ഭാഗത്തേക്കുള്ളവ മങ്കൊമ്പ്–- -ചമ്പക്കുളം –-പൂപ്പള്ളി വഴിയും പൂപ്പള്ളി–--കളർകോട് ഭാഗത്തേക്കുള്ളവ പൂപ്പള്ളി –-ചമ്പക്കുളം-–-വൈശ്യംഭാഗം –-എസ്‌എൻ കവല –-കളർകോട് വഴിയും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top