06 December Tuesday

കെ കെ സുരേഷ്‌കുമാർ 
രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കെ കെ സുരേഷ്‍കുമാർ 20‑-ാം മത് രക്തസാക്ഷിദിനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
കെ കെ സുരേഷ്‌കുമാറിന്റെ 20–--ാം രക്തസാക്ഷിദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. ചുനക്കര നടുവിലേമുറിയിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം പതാക ഉയർത്തി. ചുനക്കര ചന്തയിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, ചുനക്കര വടക്ക് ലോക്കൽ സെക്രട്ടറി പി മധു, ടി ആർ ജയൻ, ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ സെക്രട്ടറി എ അനൂപ്, അഷ്‌കർ, പി കെ വാസു, ആർ റിനീഷ്, സുരേഷ് പുലരി എന്നിവർ സംസാരിച്ചു. പ്രകടനവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top