06 December Tuesday

ക്യൂ ആർ കോഡ് പതിക്കൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പാലമേൽ പഞ്ചായത്ത് ഹരിത കർമസേനയുടെ ക്യു ആർ കോഡ് പതിക്കൽ പദ്ധതി 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്    
ഹരിത കർമസേനയ്‌ക്ക്‌ മാലിന്യ ശേഖരണ സഹായത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിയ്‌ക്ക്‌ പാലമേൽ പഞ്ചായത്തിൽ തുടക്കമായി. കെൽട്രോൺ വികസിപ്പിച്ച മൊബൈൽ ആപ്‌ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഉളവുക്കാട് വാർഡിൽ എം എസ് അരുൺകുമാർ എംഎൽഎ നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ് രജനി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് വിശദീകരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top