29 November Tuesday

എൻ രാമകൃഷ്‌ണൻനായർ അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ചാരുംമൂട്     
സിപിഐ എം നേതാവായിരുന്ന എൻ രാമകൃഷ്‌ണൻനായരുടെ എട്ടാമത് ചരമ വാർഷികദിനം ഒക്‌ടോബർ ഒന്നിന് സിപിഐ എം നേതൃത്വത്തിൽ ആചരിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം, പന്തളം, ചാരുംമൂട്, - മാന്നാർ ഏരിയ സെക്രട്ടറി, സിഐടിയു സംസ്ഥാന കൗൺസിൽ അംഗം, കേരള കാഷ്യു സെന്റർ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്, കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.  
രാവിലെ 7.30ന് വള്ളികുന്നം പഞ്ചായത്തിലെ 35 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടക്കും. എട്ടിന് വള്ളികുന്നം ബീനാലയം വീട്ടുവളപ്പിലുള്ള സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടക്കും. വൈകിട്ട് 4.45ന് പടയണിവെട്ടത്തുനിന്ന് പ്രകടനം ആരംഭിക്കും. 5.15ന് പുത്തൻചന്തയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. സമ്മേളന വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികൾ: അഡ്വ. എൻ എസ് ശ്രീകുമാർ (ചെയർമാൻ), അഡ്വ. വി കെ അജിത്ത് (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top