16 October Wednesday

വനിതാ കമീഷന്‍ സംഘടിപ്പിച്ച 
ദ്വിദിന തീരദേശ ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
അമ്പലപ്പുഴ
വനിതാ കമീഷന്‍ പുന്നപ്രയില്‍ സംഘടിപ്പിച്ച ദ്വിദിന തീരദേശ ക്യാമ്പ് സമാപിച്ചു. രണ്ടാംദിനമായ ബുധനാഴ്‌ച നടന്ന സെമിനാര്‍ വനിതാ കമീഷനംഗം വി ആര്‍ മഹിളാമിണി ഉദ്ഘാടനംചെയ്‌തു. പുന്നപ്രതെക്ക് സെന്റ് ജോണ്‍ മരിയ വിയാനി ചര്‍ച്ച് ഹാളില്‍ നടന്ന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറന്‍ അധ്യക്ഷനായി. 
വനിതാ കമീഷന്‍ പ്രോജക്‌ട്‌ ഓഫീസര്‍ എന്‍ ദിവ്യ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുധര്‍മ ഭുവനചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ റാണി ഹരിദാസ്, ഷക്കീല, ഹണി ജേക്കബ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ മുഹമ്മ ഫിഷറീസ് ഓഫീസര്‍ ബിനോയ്, ഫിഷറീസ്‌വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്ന വിഷയവും ആലപ്പുഴ ഒഎസ്‌സി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ജീസ് ജോസഫ് ഗാര്‍ഹിക പീഡന നിയമം 2005 എന്ന വിഷയവും അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top