28 September Tuesday

വധശ്രമക്കേസിൽ 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

അനൂപ് ശങ്കർ, അനസ്

കായംകുളം
വധശ്രമക്കേസിൽ ഗുണ്ടാ സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. കൃഷ്‌ണപുരം ഞക്കനാൽ പഴയിടത്ത് പുതിയകാവ് ദേവീ ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ അനൂപ്  ശങ്കർ (23) കൂട്ടാളി കൃഷ്‌ണപുരം ആഞ്ഞിലിമൂട്ടിൽ വടക്കതിൽ  അനസ്(20) എന്നിവരെയാണ് കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. 
കൃഷ്‌ണപുരം കാപ്പിൽമേക്ക് ഹെൽത്ത് സെന്ററിന്‌ സമീപത്തുവച്ച്‌ എംഎൻ കോട്ടേജിൽ മുഹമ്മദ് നസൂമിനേയും സുഹൃത്ത് റാഫിദിനെയും തടഞ്ഞ് നിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ്‌. 
കാപാ നിയമപ്രകാരം നാടുകടത്തിയ അനൂപ് ശങ്കർ നിയമം ലംഘിച്ച് കായംകുളം സ്‌റ്റേഷൻ പരിധിയിലെത്തി കുറ്റകൃത്യം നടത്തി. എസ്‌ഐ ആനന്ദ് കൃഷ്‌ണൻ, ബിനുമോൻ, ലിമു, വിഷ്‌ണു, ബിജുരാജ്, ദീപക്, ജയപ്രസാദ്, ബാലരാജ് എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top