28 September Tuesday

ഈ വിജയം അച്ഛന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

സ്നേഹയും അമ്മ സുർജിത്തും സഹോദരൻ സൗരവും

മാവേലിക്കര
വിജയത്തിളക്കത്തിനിടയിലും സ്‌നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ നേട്ടം കാണാൻ അച്ഛനില്ലെന്നോർത്ത്. മാവേലിക്കര എആർആർആർ വർമ സ്‌മാരക ഗവ. ഗേൾസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ കെ എസ് സ്‌നേഹയ്‌ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മാങ്കാംകുഴി കൊട്ടക്കാട്ട് വിളയിൽ പരേതനായ കെ ജി സുനിലിന്റെയും വള്ളികുന്നം പട്ടികജാതി സഹകരണസംഘം സെക്രട്ടറി സുർജിത്തിന്റെയും മകളാണ് സ്‌നേഹ. 
പ്ലസ്ടു പരീക്ഷയ്‌ക്കിടയിൽ ഏപ്രിൽ 21 നാണ് ബിഎസ്എഫ് കോൺസ്‌റ്റബിളായിരുന്ന സുനിൽ കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണീരോടെയാണ്‌ ഇംഗ്ലീഷ് പരീക്ഷയെഴുതാൻ ഹാളിലെത്തിയത്. സുർജിത്തിന്റെ ചികിത്സയ്‌ക്കുവേണ്ടി വള്ളികുന്നത്തെ കുടുംബവീട്ടിലാണ് സ്‌നേഹയും കുടുംബവും. താമരക്കുളം വിവിഎച്ച്എസ്എസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സൗരവ് സഹോദരനാണ്. അച്ഛന്റെ മോഹം പോലെ ഡോക്‌ടറാകുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top