Deshabhimani

ഭക്ഷ്യസുരക്ഷാവകുപ്പ് 
പരിശോധന ശക്തമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2022, 12:13 AM | 0 min read

ആലപ്പുഴ
ഭക്ഷ്യവിഷബാധയും വിഷമത്സ്യവിൽപ്പനയും തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ പരിശോധന ഊർജിതമാക്കി. ഏപ്രിൽ മുതൽ ജൂൺവരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന്‌ നടത്തിയത് 231 പരിശോധനകൾ. അതിൽ 132 ഫോർമാലിൻ അമോണിയസ് സ്‌ട്രിപ് ടെസ്‌റ്റുകളാണ്‌. ഫോർമാലിൻ ടെസ്‌റ്റിൽ പോസിറ്റീവായതും പഴകിയതുമായ മത്സ്യം–- വഴിച്ചേരി മാർക്കറ്റിൽ നിന്നും 107 കിലോ, ചെങ്ങന്നൂർ കൊല്ലക്കടവ് മാർക്കറ്റിൽ നിന്നും 90 കിലോ, ഹരിപ്പാട് മാർക്കറ്റിൽ നിന്നും 300 കിലോ. ആകെ 530 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫോർമാലിൻ പോസിറ്റീവായ സാമ്പിളുകൾ പരിശോധനകൾക്കായി ഭക്ഷ്യ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.
ജില്ലയിൽ ഹോട്ടലുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് 295 പരിശോധന നടത്തി. ന്യൂനത കണ്ടെത്തിയ 78 സ്ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ച 32 സ്ഥാപനങ്ങൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. 31 സ്ഥാപനങ്ങൾക്ക് 1,33,000 രൂപ പിഴ ചുമത്തി. തുടർ പരിശോധനയിലും ന്യൂനത കണ്ടെത്തിയ ഹോട്ടൽ മിനി കൽപ്പകവാടി, കുട്ടനാട് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 
ഭക്ഷ്യയോഗ്യമല്ലാത്ത 28.5 കിലോ മത്സ്യം, 21 പാക്കറ്റ് പാൽ, ഒമ്പത് കിലോ മാംസം, നാലു കിലോ ചിക്കൻ, അഞ്ചു കിലോ മുന്തിരി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. 41 കുടിവെളള സാമ്പിളുകളും ഒരു പാൽസാമ്പിളും പരിശോധിപ്പിച്ചു. 
ജൂസ് കടകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. 120 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആറ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home