05 August Wednesday

കുട്ടികളുടെ അശ്ലീലദ‌ൃശ്യം പ്രചരിപ്പിച്ചയാൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

അഖില്‍

ചേർത്തല
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലദ‌ൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ചേർത്തല നഗരസഭ 12–--ാം വാർഡിൽ കൊച്ചുവെളിയിൽ അഖിലിനെ(22)യാണ്‌ ചേർത്തല സിഐ പി ശ്രീകുമാറും സംഘവും  അറസ‌്റ്റ‌്ചെയ‌്തത‌്. മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെ ഗ്രൂപ്പുകളിലേക്ക് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കുവച്ചതിനാണ‌് അറസ‌്റ്റ‌്. സൈറ്റുകളിൽനിന്ന് ദ‌ൃശ്യങ്ങൾ ഡൗൺലോഡ് ചെയ‌്ത ഇയാൾ ദിവസങ്ങളായി സൈബർസെൽ  നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തിൽ എസ്ഐ എം ലൈസാദ് മുഹമ്മദ്, ജൂനിയർ എസ്ഐ അഭിലാഷ്, ഗ്രേഡ് എസ്ഐ കെ ബാബു, സൈബർസെൽ സീനിയർ സിപിഒ അഫ്‌സൽ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ‌്ചെയ‌്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top