05 August Wednesday

ചന്ദനയ്‍ക്ക്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

ചന്ദന

ചാരുംമൂട്    
ഉത്സവത്തിനിടെ നൃത്തം ചെയ്‌ത്‌ നവമാധ്യമങ്ങളിൽ ശ്രദ്ധേയയായ എട്ടുവയസുകാരി തലച്ചോറിലെ ഗുരുതര രോഗത്തിന് ചികിത്സാസഹായം തേടുന്നു. നൂറനാട് എരുമക്കുഴി മീനത്തേ കിഴക്കേക്കരയിൽ ചന്ദ്രബാബു–-രജിത ദമ്പതികളുടെ മകളായ ചന്ദന (ദേവു)യാണ് സഹായം അഭ്യർഥിക്കുന്നത്‌. തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന രോഗത്തിന്‌  തിരുവനന്തപുരം എ‌സ്‌‌യുടി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്‌ ചന്ദന. ‌ 
 കഴിഞ്ഞവർഷം നൂറനാട് പുത്തൻവിള ക്ഷേത്രോത്സവദിവസം മേളക്കാർക്കൊപ്പം ചുവടുവയ്‌ക്കുന്ന ദ‌ൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ചന്ദനയുടെ പ്രകടനം പിന്നീട്   ചാനലിലെ ‘കോമഡി ഉത്സവ’ത്തിലൂടെ ശ്രദ്ധനേടി. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇതുവരെ ചികിത്സയ്‌ക്ക്‌ ചെലവായത്‌. 
തുടർചികിത്സയ്‌ക്ക്‌ സുമനസുകളുടെ സഹായം തേടുകയാണ്‌ കുടുംബം. താൽപ്പര്യമുള്ളവർക്ക്‌ ദേവുവിന്റെ അമ്മയുടെ പേരിലുള്ള കനറ ബാങ്ക്‌ നൂറനാട്‌ ശാഖയിലെ അക്കൗണ്ടിലൂടെ സഹായം എത്തിക്കാം. 
ജെ ആർ രജിത 
കനറ ബാങ്ക് നൂറനാട് ശാഖ 
അക്കൗണ്ട് നമ്പർ 3015101009582 
ഐഎഫ്‌എസ്‌സി കോഡ്‌:  CNRB  - 0003015

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top