03 July Sunday

നൗഫലിന്‌ ചുനക്കരയുടെ 
വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

സന്തോഷ് ട്രോഫിയിൽ മുത്തമിട്ട നൗഫലിനെ ചുനക്കര നേതാജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ചാരുംമൂട്
സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ അഭിമാനതാരം നൗഫലിന്‌ ചുനക്കര നേതാജി ക്ലബും പഞ്ചായത്തും നാട്ടുകാരും ചേർന്ന്‌  സ്വീകരണം നൽകി. ക്ലബിന്റെ ഫുട്ബോൾ കോച്ചിങ്‌ ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാവലിയുടെ അകമ്പടിയോടെ ക്ലബിൽ നിന്നാരംഭിച്ച സീകരണ റാലി ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ സമാപിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ വിനോദ് അധ്യക്ഷനായി. പി വി ഗോപാലകൃഷ്‌ണൻ, സുരേഷ് പുലരി, രഘുനാഥക്കുറുപ്പ്, കൃഷ്ണക്കുറുപ്പ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top