02 July Thursday
സുവർണജൂബിലി

കരകയറി കയർകോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
ആലപ്പുഴ
നേട്ടങ്ങളുമായി കയര്‍ കോര്‍പറേഷന്റെ സുവർണജൂബിലി വർഷം. വർഷങ്ങളായി അകപ്പെട്ട സഞ്ചിത നഷ്‌ടത്തിൽനിന്ന്‌ കോർപറേഷൻ കരകയറിയതാണ്‌ പ്രധാനനേട്ടം. 2019–-20 സാമ്പത്തികവർഷത്തിൽ സഞ്ചിതനഷ്ടം നികത്തി 12 കോടിയിലധികം പ്രായോഗിക ലാഭം നേടിയെന്ന്‌ ചെയർമാൻ ടി കെ ദേവകുമാർ അറിയിച്ചു.   
നാലുവർഷംമുമ്പ്‌ കയറ്റുമതി ഇടിവുണ്ടായപ്പോൾ തൊഴിലാളികൾ മറ്റുതൊഴിൽ മേഖലകൾ തേടിയിരുന്നു. കയർവകുപ്പ്‌ നടത്തിയ ഇടപെടലിൽ കയർ ഭൂവസ്ത്രത്തിന് തദ്ദേശസ്ഥാപനങ്ങൾ മുഖേന നൂറുകോടി രൂപയ്‌ക്ക്‌ ഓർഡർ ലഭിച്ചതോടെ തറികൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. മേഖലയിലെ ചൂഷണം തടഞ്ഞ്‌ അസംസ്‌കൃത വസ്തുക്കൾ നാട്ടിൽ ലഭ്യമാക്കും. 
അധിക ഉൽപ്പാദനക്ഷമതയുള്ള യന്ത്രങ്ങൾ സ്ഥാപിച്ച് ആവശ്യമുള്ള ഉൽപ്പന്നം കയർ കോർപ്പറേഷൻ നിർമിക്കുമെന്ന്‌ അദേഹം പറഞ്ഞു. 
കോവിഡ്-19നെ പ്രതിരോധിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്ട്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്ന് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മെഡിസിനൽ മാറ്റ് രൂപകൽപന ചെയ്‌തിട്ടുണ്ട്‌. 
മാറ്റിന്‌ സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും അംഗീകാരം നേടാനുള്ള പ്രവർത്തനങ്ങളിലാണ്‌ കോർപറേഷൻ. കയർകോർപറേഷനെ ലാഭത്തിലാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി എം തോമസ് ഐസക്കിനും  ടി കെ ദേവകുമാര്‍ നന്ദി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top