ആലപ്പുഴ
കഥാരചനയിൽ ഒന്നും രണ്ടും സ്ഥാനം സഹോദരിമാർക്ക്. കലവൂർ ജിഎച്ച്എസ്എസിലെ അനുപമ മോഹൻ ഒന്നാംസ്ഥാനവും സഹോദരി ആതിര മോഹൻ രണ്ടാംസ്ഥാനവും നേടി. അനുപമ പ്ലസ്ടു വിദ്യാർഥിയാണ്. ആതിര ഒമ്പതാംക്ലാസിലും.
‘ഇനി ഇങ്ങനെ ഉരുകി തീരാൻ വയ്യ’ എന്നതായിരുന്നു മത്സരവിഷയം. ചേച്ചി സ്ത്രീ ജീവിതങ്ങളെപ്പറ്റി പൊതുവായി എഴുതിയപ്പോൾ ആദിവാസി സ്ത്രീകളെ പറ്റിയാണ് അനുജത്തി എഴുതിയത്. ചെറിയ ജീവിത സന്ദർഭങ്ങളിൽനിന്ന് വലിയ കാര്യങ്ങളിലേക്ക് -മാനങ്ങളിലേക്ക് സഞ്ചരിക്കുന്ന എഴുത്ത് രീതിയാണ് ഇരുവരെയും വേറിട്ടു നിർത്തുന്നതെന്നാണ് വിധികർത്താക്കൾ വിലയിരുത്തിയത്.
ശിശുക്ഷേമ വകുപ്പിന്റെ കഥാരചന മത്സരത്തിൽ ആതിര സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കലവൂർ വടക്കേ വെളിയിൽ വി വി മോഹനദാസിന്റെയും ആശാകുമാരിയുടെയും മക്കളാണ് ഇരുവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..