28 January Friday

പമ്പ് ഹൗസ് പൊളിച്ചുനീക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

പഴയ പമ്പ് ഹൗസ് പൊളിച്ചുമാറ്റിയപ്പോള്‍

കായംകുളം 
അപകടാവസ്ഥയിലായ ദേവികുളങ്ങര മുട്ടത്ത്മണ്ണേൽ പമ്പ് ഹൗസ്  നീക്കി. 55 വർഷത്തിനുമേൽ പഴക്കമുള്ള ദേവികുളങ്ങരയിലെ ആദ്യ പമ്പ് ഹൗസായിരുന്നു. 
പൊതുജനങ്ങൾക്ക് ഭീഷണിയായി റോഡിന്റെ സൈഡിൽനിന്ന പമ്പ് ഹൗസും വാട്ടർ ടാങ്കും പൊളിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വം കൊടുത്തിരുന്ന പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ    ഇടപെടലിനെതുടർന്നാണ്‌ പൊളിച്ച് മാറ്റാനുള്ള നടപടി സ്വീകരിച്ചത്. പ്രസിഡന്റ് എസ് പവനനാഥൻ യു പ്രതിഭ എംഎൽഎയ്‌ക്ക്‌  നിവേദനം നൽകിയിരുന്നു. പുതിയ പമ്പ് ഹൗസ് നിർമാണം ആരംഭിക്കാനുള്ള  നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ, പഞ്ചായത്ത് അംഗം ലീന, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.  ചേർത്തല സ്വദേശി ഐറേഷ് ആണ് കരാറെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top