29 November Monday

‘കരുതലോടെ കൂടൊരുക്കാം’ പരിശീലനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

‘കരുതലിലോടെ കൂടൊരുക്കാം കുട്ടികൾക്കായി’ പദ്ധതിയുടെ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

 ‘കരുതലോടെ കൂടൊരുക്കാം’ പരിശീലനം നൽകി 

ആലപ്പുഴ
‘കരുതലോടെ കൂടൊരുക്കാം കുട്ടികൾക്കായി’ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ട പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്‌തു. 
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 47 സ്‌കൂളുകളിലെ അധ്യാപകർക്കാണ് മാരാരിക്കുളത്തെ ഗാന്ധി സ്‌മാരകത്തിൽ കിലയുടെ സഹകരണത്തോടെ 29 വരെ പരിശീലനം നൽകുന്നത്. നവംബർ നാലിന്‌ ശേഷം അധ്യാപകരും കൗൺസലർമാരും വിദ്യാർഥികളോടും സംവദിക്കും. രക്ഷകർത്താക്കൾക്ക്‌ കൗൺസലിങും നൽകും. 
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മികച്ച വിജയത്തിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ അധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വത്സലാ മോഹൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ റിയാസ്, കില കോ-ഓർഡിനേറ്റർ ജയലാൽ, ജയരാജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top