06 December Tuesday

സിഐടിയു ജില്ലാ സമ്മേളനം: 
പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

വണ്ടാനം മെഡിക്കൽ കോളേജ് ജങ്ഷന് സമീപത്തെ സിഐടിയു കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ പതാക ഉയർത്തുന്നു

അമ്പലപ്പുഴ 
സിഐടിയു ജില്ലാ സമ്മേളനം 30, ഒക്‌ടോബർ ഒന്ന്‌, രണ്ട്‌ തീയതികളിൽ പുന്നപ്രയിൽ നടക്കും. ഞായറാഴ്‌ച പതാകദിനം ആചരിച്ചു. ജില്ലയിലെ പ്രധാന ജങ്ഷനുകളിലും തൊഴിലാളികേന്ദ്രങ്ങളിലും പതാക ഉയർത്തി. വണ്ടാനം മെഡിക്കൽ കോളേജ് ജങ്ഷന് സമീപത്തെ സിഐടിയു കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ പതാകയുയർത്തി.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ആറ്‌ സെമിനാറുകളാണ് സംഘടിപ്പിക്കുക. ചേർത്തല, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ നടത്തുന്ന സെമിനാറുകൾ ആനത്തലവട്ടം ആനന്ദൻ, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവർ ഉദ്ഘാടനംചെയ്യും. ബുധൻ വൈകിട്ട് അഞ്ചിന് ചെങ്ങന്നൂർ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിൽ നടക്കുന്ന സെമിനാറുകൾ സജി ചെറിയാൻ എംഎൽഎ, രാജു എബ്രഹാം എന്നിവർ ഉദ്ഘാടനം ചെയ്യും. 
വ്യാഴം വൈകിട്ട് അഞ്ചിന് അമ്പലപ്പുഴയിൽ നടക്കുന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top