06 December Tuesday

വിനോദസഞ്ചാരദിനം: 
ഡെസ്‌റ്റിനേഷന്‍ ക്ലീനിങ്‌ ഡ്രൈവ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ലോക ടൂറിസം ദിന ഡെസ്‍റ്റിനേഷന്‍ ക്ലീനിങ്‌ ഡ്രൈവ് ജില്ലാതല ഉദ്‌ഘാടനം പി പി ചിത്തരഞ്ജന്‍ എംഎല്‍എ നടത്തുന്നു

ആലപ്പുഴ
ലോക വിനോദസഞ്ചാരദിന ഡെസ്‌റ്റിനേഷൻ ക്ലീനിങ്‌ ഡ്രൈവ് ജില്ലാതല ഉദ്ഘാടനം പി പി ചിത്തരഞ്‌ജൻ എംഎൽഎ നടത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വിനോദസഞ്ചാരവകുപ്പും ചേർന്ന്‌ ആലപ്പുഴ ഫിനിഷിങ്‌ പോയിന്റിൽ നടത്തിയ പരിപാടിയിൽ ഡിടിപിസി സെക്രട്ടറി ലിജോ എബ്രഹാം, ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു.
ആലപ്പുഴ മണ്ഡലതല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തോട്ടപ്പള്ളി ബീച്ചിൽ എച്ച് സലാം എംഎൽഎ നടത്തി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എസ് സുദർശൻ അധ്യക്ഷനായി. ഡിടിപിസി സെക്രട്ടറി ലിജോ ഏബ്രഹാം, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണപിളള എന്നിവർ പങ്കെടുത്തു.
അർത്തുങ്കൽ ബീച്ചിലെ ശുചീകരണം ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസണും അന്ധകാരനഴി ബീച്ചിലെ ശുചീകരണം പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിതയും ഉദ്ഘാടനം ചെയ്‌തു.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും കോളേജുകളുടെയും ടൂറിസം ക്ലബുകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, സ്‌നേഹാചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ്‌ ടെക്‌നോളജി കരുവാറ്റ, ജില്ലാതല ടൂറിസം ക്ലബ് തുടങ്ങിയവയിലെ വിദ്യാർഥികൾ, അധ്യാപകർ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ടൂറിസം സംഘടനപ്രതിനിധികൾ, ഡിടിപിസി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, ഹൗസ് ബോട്ട് സംഘടനകൾ, ശിക്കാര യൂണിയൻ പ്രതിനിധികൾ, സംരംഭകർ, തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top