22 October Thursday
476ൽ 426ഉം സമ്പർക്കം

ശ്വാസം മുട്ടിച്ച്‌

സ്വന്തം ലേഖകൻUpdated: Monday Sep 28, 2020
 
ആലപ്പുഴ
ജില്ലയിൽ കൂടുതൽ ആശങ്ക സ‌ൃഷ്‌ടിച്ച്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും 400 കടന്നു. ഞായറാഴ്‌ച ജില്ലയിൽ 476 പേർക്കാണ്‌‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. സമ്പർക്കവ്യാപന ഭീതി കൂട്ടി തുടർച്ചയായ ആറാം ദിനമാണ് രോഗികൾ 400 ലേറെ വരുന്നത്. 426 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 89.49 ശതമാനം. ചൊവ്വാഴ്‌ച രോഗികളുടെ എണ്ണം 400ലേക്ക് ഉയർന്നശേഷം താഴ്‌ന്നിട്ടേയില്ല. ഇതിൽ രണ്ടുദിവസം അഞ്ഞൂറിലേറെ വന്നു. 551 ആണ് ഉയർന്ന നിരക്ക്. ചൊവ്വ 403, ബുധൻ 501, വ്യാഴം 453, വെള്ളി 551, ശനി 414. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശത്തുനിന്നും 42 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 24 അരൂർ സ്വദേശികളുണ്ട്. ഒരു ആരോഗ്യപ്രവർത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചു.  സമ്പർക്കഭീഷണി വീണ്ടുമുള്ളത് മണ്ണഞ്ചേരിയിലും പുറക്കാടുമാണ്. മണ്ണഞ്ചേരിയിൽ 54, പുറക്കാട് 43, ആലപ്പുഴയിലും പള്ളിപ്പുറത്തും 36 വീതവുമാണ്‌ രോഗികൾ. അരൂർ 31, ആറാട്ടുപുഴ 27, ചേർത്തല 14, അമ്പലപ്പുഴ സൗത്ത്, അരൂക്കുറ്റി, വയലാർ 13, എഴുപുന്ന 11, കഞ്ഞിക്കുഴി 10, അമ്പലപ്പുഴ നോർത്ത് ഏഴ്, ആല, തണ്ണീർമുക്കം, തൈക്കാട്ടുശേരി, പുന്നപ്ര വടക്ക്, തഴക്കര ആറ്, ചേപ്പാട് അഞ്ച്.  47–-ാം തവണയാണ് രോഗികൾ നൂറിലേറെ വരുന്നത്. ജില്ലയിലെ ആകെ രോഗികൾ 12,808. സമ്പർക്കം 10,738. ഞായറാഴ്‌ച 306 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ രോഗമുക്തർ 8754.  ചികിത്സയിൽ 4042 പേരുണ്ട് .
36 കേസുകൾ
ആലപ്പുഴ
ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 19 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്‌ ധരിക്കാത്തതിന് 250 പേർക്കെതിരെയും, സാമൂഹ്യ അകലം പലിക്കാത്തതിന് 1334 പേർക്കെതിരെയും, കണ്ടെയ്ൻമെന്റ്‌‌ സോൺ ലംഘനം നടത്തിയ മൂന്നു പേർക്കെതിരെയും, ഹോം ക്വാറന്റൈൻ ലംഘിച്ചതിന് മൂന്ന്പേർക്കെതിരെയും നടപടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top