ആലപ്പുഴ
കേരളാ റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസമേഖലയിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്സിന്റെ സ്ഥിരംനിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി ഫ്ലാഗ് ഓഫ്ചെയ്‌തു. എസ്എസ്‌കെ ഓഫീസിന് മുന്നിലെ പ്രതിഷേധം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.
കെആർടിഎ ജില്ലാ പ്രസിഡന്റ് കെ അമ്പിളിക്കല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എ കെ ബീന, സംസ്ഥാന വൈസ്‌പ്രസിഡന്റ് ജെസിയമ്മ ആന്റണി, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷൈമ, എം മായ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..