28 September Thursday

സമരസജ്ജമാക്കി കാൽനട ജാഥ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ജനകീയ വിദ്യാഭ്യാസ സമിതിയുടെ കായംകുളം ഉപജില്ലാ കാൽനടജാഥ കൃഷ്ണപുരത്ത് ജാഥാ ക്യാപ്റ്റൻ 
കെ ബിനീഷ് കുമാറിന് പതാക കൈമാറി സിപിഐ എം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്‌ഘാടനംചെയ്യുന്നു

കായംകുളം
ജനകീയ വിദ്യാഭ്യാസ സമിതി കായംകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടന്നു.കൃഷ്ണപുരം  ജങ്‌ഷനിൽ ആരംഭിച്ച ജാഥ സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. 
പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി എം നസീർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ ബിനീഷ് കുമാർ, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ്‌  ഗോപികൃഷ്ണൻ , വി എസ് അനിൽകുമാർ , കെ ഹരികുമാർ ,ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.  സമാപന സമ്മേളനം  ദേവികുളങ്ങര തെക്കേ ആഞ്ഞിലിമൂട്ടിൽ സിപിഐ എം  ഏരിയ കമ്മിറ്റി അംഗം എസ് നസീം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച കരിയിലകുളങ്ങരയിൽ നിന്നും പകൽ രണ്ടിന് ആരംഭിക്കുന്ന ജാഥ  വേലഞ്ചിറ, പുല്ലു കുളങ്ങര വഴി ഐക്യ ജങ്‌ഷനിൽ സമാപിക്കും. സമാപന സമ്മേളനം എ കെ പി സി ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ടി ആർ മനോജ് ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top