06 July Wednesday

സന്തോഷ്‌ട്രോഫിയുമായി ആഘോഷതീരത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ജില്ലാ ഫുട്‍ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ കേരള ഫുട്ബോൾ ടീം അംഗങ്ങൾ സന്തോഷ്ട്രോഫിയുമായി

ആലപ്പുഴ
സന്തോഷ്‌ട്രോഫിയിൽ മുത്തമിട്ട താരങ്ങളെ വരവേറ്റ് ആലപ്പുഴ. വെള്ളി രാവിലെ ആലപ്പുഴയിലെത്തിയ 26 അം​ഗ ടീമിന് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പിന്നീട് സന്തോഷ് ട്രോഫി പ്രദർശിപ്പിച്ച് പുന്നമട കായലിൽ ഹൗസ്ബോട്ട് യാത്ര. ആലപ്പുഴയിൽനിന്നാരംഭിച്ച യാത്ര കാണാൻ കായൽക്കരയിൽ നിരവധിപ്പേരെത്തി. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വൈകിട്ട് നാലിന് ആലപ്പുഴ മുല്ലയ്‍ക്കൽ ജങ്ഷനിലെത്തി. ഇവിടെനിന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ കായിക, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‍കാരിക രംഗത്തെ നായകന്മാരുടെ സാന്നിധ്യത്തിൽ നഗരമധ്യത്തിലൂടെ ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിലെത്തി. സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ റെജി ചെറിയാൻ അധ്യക്ഷനായി. മുൻ ഇന്ത്യൻ ​ഗോൾകീപ്പർ കെ ടി ചാക്കോ ഉദ്ഘാടനംചെയ‍്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‍ണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാർക്കുള്ള ട്രോഫി കെ എം എ മേത്തർ വിതരണംചെയ്‍തു. അഡ്വ. റിയാസ്, പി എസ് എം ഹുസൈൻ, ഷാനവാസ്, അർജുൻ മൂവി ജോസഫ്, അനിൽകുമാർ, പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top