08 July Wednesday

7 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ആലപ്പുഴ
ജില്ലയിൽ ബുധനാഴ്‌ച ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 18ന് മുംബൈയിൽനിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ ചേർത്തല സ്വദേശിക്കാണ്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. ഗ‌ൃഹനിരീക്ഷണത്തിലായിരുന്നു. 18ന് അബുദാബി-–-കൊച്ചി വിമാനത്തിൽ എത്തിയവരാണ് രോഗം ബാധിച്ച രണ്ടുപേർ. ഇരുവരും കോവിഡ് കെയർ സെന്ററിലായിരുന്നു. ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്ക് സ്വദേശികളാണ്. വിമാനത്തിലെ സഹയാത്രികരിൽ ചിലർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
20ന് അബുദാബിയിൽനിന്ന് കണ്ണൂരിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശി ആലപ്പുഴയിലെത്തിയശേഷം കോവിഡ്കെയർ സെന്ററിലായിരുന്നു. 17ന് അബുദാബിയിൽനിന്ന്‌ നെടുമ്പാശേരിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശി ആലപ്പുഴയിലെത്തിയ ശേഷം കോവിഡ് സെന്ററിലായിരുന്നു. ഇയാൾക്കും രോഗം സ്ഥരീകരിച്ചു. 
 10ന് ചെന്നൈയിൽനിന്ന് ആലപ്പുഴയിലേക്ക് സ്വകാര്യവാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതി, 21ന് മുംബൈ–-കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് സ്വദേശിയായ യുവതി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ്‌ രണ്ടുപേർ. 
ചെന്നൈയിൽനിന്നെത്തിയ യുവതി കോവിഡ് സെന്ററിലും മുംബൈയിൽനിന്നെത്തിയ യു വതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു. ഏഴുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലയിൽ നിലവിൽ 28 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവതി രോഗമുക്തയായി.
പ്രധാന വാർത്തകൾ
 Top