02 July Thursday

കാർഷികകടം എഴുതിത്തള്ളുക

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ഹരിപ്പാട് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതിയുടെ നേത‌ൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധസമരം നടത്തി. 
കാർഷികകടം എഴുതിത്തള്ളുക, വിളകൾക്ക്‌ പൂർണവിലനൽകുക, ഉൽപ്പാദനച്ചെലവും 50 ശതമാനവും ചേർത്ത്‌ താങ്ങുവില നൽകുക, അടച്ചൂപൂട്ടലിനെതുടർന്ന്‌ ജീവനോപാധി നഷ്‌ടമായ എല്ലാവർക്കും ആറുമാസത്തേക്ക്‌ 10,000 രൂപവീതം ധനസഹായംനൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു ധർണ.  
ഹരിപ്പാട് ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും മാവേലിക്കരയിൽ ജില്ലാപ്രസിഡന്റ്‌ ജി ഹരിശങ്കറും ഉദ്ഘാടനംചെയ്‌തു. തുറവൂരിൽ എം ജി നായരും ചേർത്തലയിൽ സുഖലാലും എസ്‌എൽ പുരത്ത്‌ വി ജി മോഹനനും ഉദ്‌ഘാടനംചെയ്‌തു. മുഹമ്മയിൽ എ എം ഹനീഫയും ആലപ്പുഴയിൽ ജി വേണുഗോപാലും ആലപ്പുഴ നോർത്തിൽ ഡി ലക്ഷ്‌മണനും കാർത്തികപ്പള്ളിയിൽ കെ വിജയകുമാറും കായംകുളത്ത് എൻ സുകുമാരപിള്ളയും ചാരുംമൂട്ടിൽ‌ രവീന്ദ്രനും മാന്നാറിൽ പ്രൊഫ. പി ഡി ശശിധരനും രാമങ്കരിയിൽ ജോയിക്കുട്ടി ജോസും അമ്പലപ്പുഴയിൽ അഡ്വ. ആർ ശ്രീകുമാറും ഉദ്ഘാടനംചെയ്‌തു.
പ്രധാന വാർത്തകൾ
 Top