12 July Sunday

തൊഴിൽനിയമ ഭേദഗതി പിൻവലിക്കുക

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ഡി സുധീഷ്‌ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എഫ്‌എസ്‌ഇടിഒ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ധർണ നടത്തി. തൊഴിലാളി വിരുദ്ധതൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, വിദ്യാഭ്യാസ-സർവീസ് മേഖലയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരള മാതൃക തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു ധർണ. മേയ് 27മുതൽ 29വരെ  കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്. ജില്ലയിലെ 230 ഓളംകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
ആലപ്പുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന ധർണ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഡി സുധീഷ് ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന ധർണ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ നടന്ന ധർണ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ബി സന്തോഷ് ഉദ്ഘാടനം ചെയ്‌തു. മാവേലിക്കരയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത് ഉദ്ഘാടനം ചെയ്‌തു. വിവിധ ഏരിയകളിൽ നടന്ന ധർണകളിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൽ മായ, എസ് ഉഷാകുമാരി, കെഎസ്ടിഎ നേതാക്കളായ ടി ജെ അജിത്, എം എൻ ഹരികുമാർ എന്നിവർ സംസാരിച്ചു.
ചേർത്തല ബിഎസ‌്എൻഎൽ ഓഫീസ‌്, ഹെഡ‌്പോസ‌്റ്റോഫീസ‌്, സബ‌്ട്രഷറി എന്നവിടങ്ങളിലെ ധർണ പി ബി കൃഷ‌്ണകുമാർ, ടി ജെ അജിത്ത‌്, പി ഡി പ്രസാദ‌് എന്നിവർ ഉദ‌്ഘാടനംചെയ‌്തു.
പ്രധാന വാർത്തകൾ
 Top