04 July Saturday

വിദേശത്തുനിന്ന് 86 പേർകൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ആലപ്പുഴ
വിവിധ രാജ്യങ്ങളിൽ നിന്ന് ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ചയുമായി ജില്ലയിൽ 86 പേരെത്തി. 58പേരെ കോവിഡ് കെയർ സെന്ററിലാക്കി. ദുബായിൽനിന്ന്‌ നെടുമ്പാശേരിയിലെത്തിയ 10 പേരെയും കുവൈത്തിൽനിന്ന്‌ നെടുമ്പാശേരിയിലെത്തിയ 13പേരെയും ചേർത്തല താലൂക്കിലെ കോവിഡ് സെന്ററിലാക്കി. ദുബായ്‌, അബുദാബി എന്നിവിടങ്ങളിൽനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിയ 18പേരെ മാവേലിക്കര താലൂക്കിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്‌ കുവൈത്തിൽനിന്നെത്തിയ ഏഴുപേരെയും ദുബായിൽനിന്നെത്തിയ രണ്ടുപേരെയും ഉക്രൈനിൽനിന്ന്‌ നെടുമ്പാശേരിയിലെത്തിയ എട്ടുപേരെയും അമ്പലപ്പുഴ താലൂക്കിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top