11 July Saturday

ഭക്ഷണം നല്‍കിയത് 2241 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ആലപ്പുഴ
സമൂഹ അടുക്കളവഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ബുധനാഴ്‌ച 1,144 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്‌ടര്‍ എസ് ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 27 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 787 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്ന 219 പേര്‍ക്കും ഭക്ഷണം നല്‍കി.
നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1097 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി പ്രേംജി അറിയിച്ചു. 708 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 41 അതിഥി തൊഴിലാളികളും ക്വാറന്റൈനില്‍ കഴിയുന്ന 597 പേരും ഉള്‍പ്പെടും.

 

പ്രധാന വാർത്തകൾ
 Top