ആലപ്പുഴ
ജീവനക്കാരുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ–- - താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കലക്‌ടറേറ്റിനു സമീപം നടന്ന പ്രതിഷേധം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് , കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു.
ചേർത്തലയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ മായ ഉദ്ഘാടനം ചെയ്തു. എൻ ആർ സീത , എൽ ജ്യോതിഷ്‌കുമാർ എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബൈജു പ്രസാദ്, റോബർട്ട് എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സിജി സോമരാജ് ഉദ്ഘാടനം ചെയ്തു. എസ് സത്യജ്യോതി, പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനം ചെയ്തു. ആർ രാജീവ്, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജേക്കബ് മാത്യു, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..