ആലപ്പുഴ
"പൗരത്വം ദേശീയത " എന്ന വിഷയത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ടൗൺഹാളിൽ നടന്ന സെമിനാറിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ അധ്യക്ഷനായി. ഡോ.സി ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഡ്വ ടി എസ് താഹ, ഗോപി ബുധനൂർ, എൻ പി രവീന്ദ്രനാഥ്, വി ടി വിജയൻ, സംസ്ഥാന ലൈബറി കൗൺസിൽ അംഗങ്ങളായ മാലൂർ ശ്രീധരൻ,കെ കെ സുലൈമാൻ, ഹരീന്ദ്രനാഥ് തായങ്കരി, എസ് ആസാദ്, ഇലിപ്പക്കുളം രവീന്ദ്രൻ, കെ പി നന്ദകുമാർ, ബി ഷാജ് ലാൽ , സി എൻ എൻ നമ്പി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി ഉത്തമൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി തിലകരാജ് സ്വാഗതം പറഞ്ഞു. ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച വായന, റാലി, ചിത്രരചനാ മത്സരങ്ങൾ എന്നിവയിലെ വിജയികൾക്ക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി കൃഷ്ണകുമാർ സമ്മാനങ്ങൾ വിതണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..