11 April Sunday

തുടർഭരണത്തിനായി രംഗത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ സംസ്ഥാന കൺവൻഷൻ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യുന്നു

ഹരിപ്പാട്
‘തുടരണം എൽഡിഎഫ് ഭരണം’ എന്ന മുദ്രാവാക്യമുയർത്തി മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സംസ്ഥാന കൺവൻഷൻ ഹരിപ്പാട് മംഗല്യ ഓഡിറ്റോറിയത്തിൽ സിഐടിയു ദേശീയ സെക്രട്ടറി  കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ പ്രസിഡന്റ് എ സഫറുള്ള അധ്യക്ഷനായി. എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണം ഉറപ്പാക്കാൻ കേരളത്തിലെ മുഴുവൻ കുടുംബങ്ങളിലും പ്രചാരണം നടത്താൻ കൺവൻഷൻ തീരുമാനിച്ചു.
ചെമ്മീൻപീലിങ്‌ രംഗത്ത്‌ പ്രവർത്തിക്കുന്ന നാനൂറോളം സ്ത്രീ തൊഴിലാളികളടക്കം ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി പുല്ലുവിള സ്‌റ്റാൻലി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ സെക്രട്ടറി യു രാജുമോൻ സ്വാഗതവും എൻ സജീവൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top