കാർത്തികപ്പള്ളി
മുതുകുളം പാർവതി അമ്മയുടെ 119-–ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് പാർവതി അമ്മ സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച അനുസ്‌മരണം എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. ട്രസ്‌റ്റ് ചെയർമാൻ ചേപ്പാട് ഭാസ്‌കരൻ നായർ അധ്യക്ഷനായി. മുതുകുളം പാർവതി അമ്മ സാഹിത്യപുരസ്‌കാരം കഥാകാരി വി കെ ദീപയ്‌ക്ക് എ എം ആരിഫ് എംപി സമ്മാനിച്ചു. വി കെ ദീപയുടെ 'വുമൺ ഈറ്റേഴ്സ്' എന്ന ചെറുകഥാ സമാഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം.
പുരസ്‌കാരത്തിന് അർഹമായ കൃതി ടി കെ വിനോദൻ പരിചയപ്പെടുത്തി. ആലപ്പുഴ എസ് ഡി കോളേജ് മലയാളവിഭാഗം മേധാവി ഡോ.എസ് അജയകുമാർ അനുസ്‌മരണപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് എൻഡോവ്മെന്റുകൾ വിതരണം ചെയ്‌തു. കവിയും ഗാനരചയിതാവുമായ ദേവദാസ് ചിങ്ങോലി, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ് കുമാർ, പഞ്ചായത്തംഗം സുസ്‌മിത ദിലീപ്, ട്രസ്‌റ്റ് സെക്രട്ടറി ആർ മുരളീധരൻ, ട്രഷറർ എൻ രാമചന്ദ്രൻനായർ, വി കെ ദീപ എന്നിവർ സംസാരിച്ചു. ദേവികാ രാജേഷിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം വി കെ ദീപയ്‌ക്ക് നൽകി എ എം ആരിഫ് എംപി പ്രകാശിപ്പിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..