31 March Friday

23,823 അയൽക്കൂട്ട സംഗമം 
ഒരുക്കി ‘ചുവട് 2023’

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
ആലപ്പുഴ 
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുവട് 2023 ജില്ലയിൽ 23,823 അയൽക്കൂട്ടസംഗമം. വാർഡടിസ്ഥാനത്തിൽ വിളംബര ജാഥയും ദീപം തെളിക്കലും നടത്തി. വള്ളം ഘോഷയാത്ര, ടീ വീലർ റാലിയും മറ്റു കലാപരിപാടികളും വിളംബര ജാഥയെ അകർഷകമാക്കി. രാവിലെ പതാക ഉയർത്തിയാണ്‌ ആഘോഷങ്ങൾ തുടങ്ങിയത്‌. വിവിധ വാർഡുകളിൽ മരംനട്ടു. ഹരിത കർമസേന അംഗങ്ങളേയും അയൽക്കൂട്ട കുടുംബാംഗങ്ങളിലെ മുതിർന്ന അംഗങ്ങളെയും ആശ്രയ അംഗങ്ങളെയും അതിദരിദ്ര കുടുംബങ്ങളിലെ മുതിർന്ന പൗരൻമാരെയും മികച്ച സംരംഭകരേയും ആദരിച്ചു. അയൽക്കൂട്ട അംഗങ്ങൾ, ബാലസഭാകുട്ടികൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവ നടത്തി. എഡിഎസ് തലത്തിലും വിവിധ പരിപാടികൾ നടത്തി. നെടുമുടി പഞ്ചായത്തിലെ ബാലസഭ കുട്ടികൾ മുടിയാട്ടം അവതരിപ്പിച്ചു. ആലപ്പുഴ സൗത്ത് സിഡിഎസിലെ എംഒ വാർഡിൽ നൂർ, നാലകത്ത്  അയൽക്കൂട്ട സംഗമങ്ങളിൽ കലക്‌ടർ കൃഷ്‌ണ തേജ പങ്കെടുത്തു.  
അരുൺകുമാർ എംഎൽഎ വള്ളിക്കുന്നം 6, 7 നൂറനാട്‌ 17 വാർഡുകളിൽ അയൽക്കൂട്ടങ്ങളിൽ പങ്കെടുത്തു. എച്ച് സലാം എംഎൽഎ അമ്പലപ്പുഴ വടക്ക് വിളംബര ജാഥയിലും  5–-ാം വാർഡിലെ  സംഗമത്തിലും പങ്കെടുത്തു.
ദലീമ എംഎൽഎ എഴുപുന്നയിൽ നാല്‌ കുടുംബശ്രീ സംഗമത്തിൽ പങ്കടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വനിതാ കമീഷൻ അംഗം വി ആർ മഹിളാമണി, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.  സഫിയ സുധീർ, നടി കുടശനാട് കനകം, അധ്യാപക അവാർഡ് ജേതാവ് ഷാജി, ഒളിമ്പ്യൻ ചന്ദ്രമതി അമ്മ എന്നിവർ സംഗമങ്ങളിൽ അതിഥികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top