കായംകുളം
വിശപ്പുരഹിത കായംകുളം പദ്ധതിയുടെ ഒന്നാം വാർഷികം പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ഓഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻസ് കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴി അധ്യക്ഷനായി.
ക്ലീൻ കായംകുളം പദ്ധതി നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷെമീർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട് ചികിത്സാസഹായം വിതരണംചെയ്തു.
സംസ്ഥാന ട്രഷറർ അഭിലാഷ് ഭാർഗവൻ, മണ്ഡലം സെക്രട്ടറി ജോസഫ് പുത്തേത്ത്,സഞ്ജയ്, നാസർ പുല്ലുകുളങ്ങര, മധുപോൾ പ്രതീക്ഷ, അൻവർ, ശ്രീദേവി അന്തർജനം, നിസ, ഷാഫി പ്രതാംഗമൂട്, ഷൈജു ഗ്രീൻഫോറസ്റ്റ്, ദിനേശ് വള്ളികുന്നം, കണ്ണൻ ബാബു, ഷാനവാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..