26 May Thursday
വാർത്ത വാസ്‌തവ വിരുദ്ധം

അർഹരായ മുഴുവൻ ഭിന്നശേഷിക്കുട്ടികൾക്കും സ്‌കോളർഷിപ് ലഭ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
 
ആലപ്പുഴ 
അർഹതയുള്ള എല്ലാ ഭിന്നശേഷിക്കാരായ കുട്ടികൾക്കും സ്‌കോളർഷിപ്‌ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അറിയിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക്‌ സമയബന്ധിതമായി സ്‌കോളർഷിപ് തുക ജില്ലാ പഞ്ചായത്ത്‌ നൽകുന്നില്ലെന്ന വാർത്ത വാസ്‌തവ വിരുദ്ധമാണ്‌. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ബത്തയും സ്‌കോളർഷിപ്പും വിതരണം ചെയ്യുന്ന പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് 1.80 കോടിയിലേറെ രൂപ ഈ വർഷം മാറ്റിവച്ചിട്ടുണ്ട്. ആനുകൂല്യം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാനാണ്‌ മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ തുക വകയിരുത്തിയത്. 13 പഞ്ചായത്തുകൾ സ്‌കോളർഷിപ് വിഹിതം ആവശ്യപ്പെട്ടിരുന്നില്ല. ഇതാണ്‌ ആശയക്കുഴപ്പത്തിന്‌ ഇടയാക്കിയത്‌.
പദ്ധതി നിർവഹണം കാര്യക്ഷമമാക്കാൻ സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥരുടെയും ഐസിഡിഎസ്  സൂപ്പർവൈസർമാർ ഉൾപ്പെടെയുള്ളവരുടെയും യോഗം വിളിച്ച് ചേർത്ത് നിർദേശം നൽകിയിരുന്നു. നിർവഹണ പുരോഗതി കൃത്യമായി വിലയിരുത്തി. 
അടിസ്ഥാനരഹിതമായ വാർത്ത നൽകുന്നത്‌ ശരിയായ സമീപനമല്ല. നന്നായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്നോട്ടടിപ്പിക്കുന്ന സമീപനമാണ്‌ ഇത്‌. ആരുടെയെങ്കിലും ഭാഗത്ത്‌ വീഴ്‌ചയുണ്ടെങ്കിൽ പരിശോധിക്കും. 
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനാ ഭാരവാഹികളെ ഇതെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞദിവസം വിളിച്ചുചേർത്ത  അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ വിഹിതം ആവശ്യപ്പെടാത്ത 13 പഞ്ചായത്തുകളിലെ സൂപ്പർവൈസർമാരോട് അടിയന്തരമായി നടപടി സ്വീകരിക്കാൻ നിർദേശിച്ചു. അധികമായി ഫണ്ട് ആവശ്യം വരുന്ന പഞ്ചായത്തുകളുമായി ചർച്ച ചെയ്‌ത്‌ പണം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top